ഡൽഹി: ഇന്ത്യയെ പ്രശംസിച്ച് പ്രസ്താവനയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. ഇന്ത്യൻ പാസ്‌പോർട്ടിനെ ലോകം ബഹുമാനിക്കുന്നുവെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇമ്രാൻ ഖാന്റെ പ്രസ്താവനയെ ഇന്ത്യ സ്വാഗതം ചെയ്തു. സ്വതന്ത്ര വിദേശനയം പിന്തുടരുന്നതിൽ ഇന്ത്യയെ പ്രശംസിച്ച് ഇമ്രാൻ ഖാൻ നേരത്തെ രംഗത്ത് വന്നിരുന്നു.
‘ഇന്ത്യയുടെ വിദേശനയം നോക്കൂ. അവർ എല്ലാവരോടും സംസാരിക്കുന്നു. ഇന്ത്യൻ പാസ്‌പോർട്ടിന് നൽകുന്ന ബഹുമാനവും പാകിസ്ഥാൻ പാസ്‌പോർട്ടിന് നൽകുന്ന ബഹുമാനവും താരതന്മ്യം ചെയ്ത് നോക്കൂ. എല്ലാവരുമായും സൗഹൃദം പുലർത്തണം എന്നതായിരിക്കണം നമ്മുടെ വിദേശനയം,’ ഇമ്രാന്‍ഖാന്‍ പറഞ്ഞു.
വഴിയരികിൽ കുടുങ്ങി ആംബുലൻസ് : വാഹനവ്യൂഹം നിർത്തി വഴിയൊരുക്കി യോഗി ആദിത്യനാഥ്
അതേസമയം, ഇന്ത്യയെ പുകഴ്ത്തി സംസാരിച്ച ഇമ്രാൻഖാനെതിരെ പാകിസ്ഥാൻ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നു. ഇമ്രാൻ ഖാന്റേത് ‘ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വിചിത്രമായ പ്രസ്താവന’യാണെന്ന് പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പാകിസ്ഥാനെതിരെ ഇന്ത്യ തീവ്രവാദം ആരോപിക്കുകയാണെന്നും ഇന്ത്യൻ ഭരണകൂടം കശ്മീരികളുടെ സംസ്ഥാന പദവി കവർന്നെടുത്തുവെന്നും ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചു.
Post Your Comments