ഇസ്ലാമബാദ്: മണിക്കൂറുകൾ നീണ്ട രാഷ്ട്രീയ നാടകത്തിനൊടുവിൽ നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്ത്. പാകിസ്ഥാനിൽ ഒരു പ്രധാനമന്ത്രിക്കും ഇതുവരെ ഭരണകാലാവധി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. രാജ്യത്ത് അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ.
ഞായറാഴ്ച പുലർച്ചെയാണ് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പു നടന്നത്. ‘അവസാന പന്തുവരെ കളി തുടരും’ എന്ന് പ്രഖ്യാപിച്ച ഇമ്രാൻ, വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെടുമ്പോൾ പാകിസ്ഥാൻ പാർലമെന്റിൽ ഉണ്ടായിരുന്നില്ല. ഭരണകക്ഷി അംഗങ്ങൾ വിട്ടുനിന്ന വോട്ടെടുപ്പിൽ 174 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷനൽ അസംബ്ലിയിൽ 172 വോട്ടാണു വേണ്ടിയിരുന്നത്. അവിശ്വാസപ്രമേയം പാസായി മിനിറ്റുകൾക്കകം ഇമ്രാൻ ഔദ്യോഗികവസതി ഒഴിഞ്ഞു.
പാകിസ്ഥാനിൽ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് നാളെ, ഇമ്രാൻ വീട്ടുതടങ്കലിലെന്ന് റിപ്പോർട്ട്
വോട്ടെടുപ്പിനു തൊട്ടുമുൻപ് നാഷനൽ അസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചതിനെ തുടർന്ന്, ഇടക്കാല സ്പീക്കറെ നിയോഗിച്ചാണ് സഭാ നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന്, നാഷനല്‍ അസംബ്ലിക്ക് പുറത്ത് ഇമ്രാൻ ഖാന്റ അനുയായികള്‍ ശക്തമായി പ്രതിഷേധിച്ചു. അസംബ്ലിക്ക് പുറത്ത് വൻ സൈനിക സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
Post Your Comments