Latest NewsKuwait

കുവൈത്തിൽ സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് സ്വദേശികൾ കൊഴിയുന്നു

കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് സ്വദേശികൾ വ്യാപകമായി കൊഴിയുന്നു. വിദേശികളും സ്വദേശികളും തമ്മിലുള്ള അസന്തുലിതാവസ്ഥ ഇല്ലാതാക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നതിനിടെയാണ് സ്വദേശികൾ സ്വകാര്യ മേഖലയെ കൈവിടുന്നത്.

2015 മുതൽ 2017 വരെ 11,443 സ്വദേശികളാണ് സ്വകാര്യ മേഖലയിലെ ജോലി ഉപേക്ഷിച്ചത്. സ്വകാര്യ തൊഴിൽ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന വേതനത്തിന് പുറമേ പ്രത്യേക അലവൻസ് കൂടി നൽകിയാണ് സർക്കാർ സ്വദേശികളെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനായി പ്രോത്സാഹിപ്പിക്കുന്നത്. സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കുക, ജനസംഖ്യയിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സർക്കാർ-സ്വകാര്യ മേഖലകളിൽ സ്വദേശികൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നത്. എന്നാൽ നിലവിലെ പ്രവണത ഇതിനെതിരാണെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button