ഗുവാഹത്തി: ആസാമില്‍ 48 വിദ്യാര്‍ഥികളുമായി സഞ്ചരിച്ചിച്ച സ്കൂള്‍ ബസിന് തീപിടിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. ആസാമിലെ ബാഗ്മതി അബരിഷ് നഗറില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
അധ്യാപകരും വിദ്യാര്‍ഥികളും ബസില്‍നിന്ന് സാഹസികമായി രക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് റിപ്പോര്‍ട്ട്. ബാഗ്മതിയിലെ സെറിഗ്ന ഫൗണ്ടേഷന് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിനാണ് തീ പിടിച്ചത്.
Post Your Comments