മുംബൈ : ഓടിക്കൊണ്ടിരുന്ന ബസ്സിൽ തീപിടിത്തം. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നും നാഗ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ പൂനെ-അഹമ്മദ്നഗർ ദേശീയപാതയിൽ രാംവാടി ഒക്‌ട്രോയി നാകയ്ക്ക് സമീപമുണ്ടായ അപകടം വാർത്ത ഏജൻസി എഎൻഐ ആണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
Maharashtra: A bus travelling from Pune to Nagpur caught fire near Ramwadi Octroi Naka on Pune-Ahmednagar Highway, today. All 29 passengers travelling in the bus have been rescued. pic.twitter.com/D1WQ6CfkkB
— ANI (@ANI) September 5, 2019
29 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഇവരെ തക്കസമയത്ത് രക്ഷപ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Also read : ഫുട്‌ബോള്‍ മത്സരം കാണാന്‍ സ്‌റ്റേഡിയത്തിലെത്തിയ യുവതി സ്വയം തീക്കൊളുത്തി
Post Your Comments