മസ്‌ക്കറ്റ് : ഓടിക്കൊണ്ടിരുന്ന ബസിൽ തീപിടിത്തം. മസ്‌കത്ത്–നിസ്‌വ റോഡില്‍ വെച്ചാണ് സംഭവം. ചൊവ്വാഴ്ച രാവിലെ മസ്‌കറ്റില്‍ നിന്നും പുറപ്പെട്ട ബസിന് സമാഈല്‍ വിലായത്തിലെ അല്‍ ഹൗബില്‍ വെച്ച് തീപിടിക്കുകയായിരുന്നുവെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല.
ബസിന്റെ പിന്‍ഭാഗത്താണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവർ ബസ് നിർത്തുകയും യാത്രക്കാരെ ഇറക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഉദ്യോഗസ്ഥരെത്തി തീ അണയ്ച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു,
Post Your Comments