ഷാർജ : നിർത്തിയിട്ടിരുന്ന ബസുകളിൽ തീപിടിത്തം. ഷാർജ അൽ നഹ്ദ പാർക്കിനടുത്ത്, കെട്ടിട നിർമാണ സ്ഥലത്തേയ്ക്ക് തൊഴിലാളികളെ കൊണ്ടുവന്ന രണ്ടു ബസ്സുകളാണ് തീപിടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബസുകളിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനയും സിവിൽ ഡിഫൻസും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാൽ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന മറ്റു ബസുകൾക്ക് കേടുപാട് സംഭവിച്ചില്ല. ബസുകൾ ഭാഗികമായി കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Also read : ഇറാനെതിരെ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് അമേരിക്ക
Post Your Comments