പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രം ചിലപ്പോള്‍ പെണ്‍കുട്ടിയുടെ റിലീസ് നവംബര്‍ 23ന് നടക്കില്ല. ഇക്കാര്യം അറിയിക്കാനായി രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നിര്‍മ്മാതാവ് സുനീഷ് ചുനക്കര പത്ര സമ്മേളനം നടത്താനൊരുങ്ങുകയാണ്. നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും കന്നി സംരംഭമാണ് ചിലപ്പോള്‍ ഒരു പെണ്‍കുട്ടി. ഒരു സിനിമ തീയേറ്ററിലേക്ക് എത്തിക്കുക ഒരു വലിയ വെല്ലുവിളിയാണെന്ന് ചിത്രത്തിന്റെ സംവിധായകന് പ്രസാദ് നൂറനാട് പറഞ്ഞു.
കശ്മീര്‍ കഠ്യവയുടെ പശ്ചാതലത്തില്‍ ആരംഭിക്കുന്ന സിനിമയുടെ പ്രമേയം ഇപ്പോള്‍ സെന്‍സര്‍ ബോഡിനേയും ആശയകുഴപ്പത്തിലാഴ്ത്തിയിരിക്കുകയാണ്. സിനിമയുടെ റിലീസ് നവംബര്‍ 30ലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ട്രെയിലര്‍ വിവാദപരമായ മുഹുര്‍ത്തത്തിലേക്ക് വഴിമാറുന്ന സാഹഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് തീയതി നീട്ടിവെച്ചത്.
ട്രൂലൈന്‍ പ്രൊഡക്ഷന്റെ ബാനറില്‍ സുനീഷ് ചുനക്കരയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാക്ഷണവും എം കമറുദ്ദീന് നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം ശ്രീജിത്ത് ജി നായര്‍. കലോത്സവ വേദികളില്‍ പ്രതിഭ തെളിയിച്ച ആവണി പ്രസാദ്, കാവ്യ ഗണേഷ് എന്നിവരോടൊപ്പം സമ്രിന്‍ സതീഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്, ശരത്ത്, നൗഷാദ്, അഷറഫ് ഗുരുക്കള്‍, ഭാഗ്യലക്ഷ്മി, ലാല്‍, ലക്ഷ്മിപ്രസാദ്, പാര്‍വതി എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
പ്രകാശ് ചുനക്കരയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര്. അസോസിയേറ്റ് ഡയറക്ടര്‍ – ആദര്‍ശ് ആനയടി. മേക്കപ്പ് – മധു കാലടി, വസ്ത്രാലങ്കാരം – സതീഷ് നേമം, കല – അജയ് വര്‍ണശാല, പി ആര് ഒ – എ എസ് ദിനേശ്, ക്രിയേറ്റീവ് കോണ്ട്രിബ്യുഷന് – ഷാല്‍ വിസ്മയ. നൃത്തസംവിധാനം – സനുജ് സൈനു, ഫിനാന്‍സ് കണ്ട്രോളര് – വിഷ്ണു മന്നമ്മൂല. സംഘട്ടനം – അഷ്റഫ് ഗുരുക്കള്‍.
Post Your Comments