മിഡ്നാപ്പുര്‍: വാക്കേറ്റത്തിനൊടുവിൽ അമ്മയെ മകൻ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. ബംഗാളിലെ മിഡ്നാപ്പുര്‍ ജില്ലയിലെ ഗോള്‍ട്ടോറിൽ ഹിരാമോണി മുര്‍മ്മു(55) ആണ് മരിച്ചത്. മകൻ ഗൊരച്ചന്ത് മുര്‍മ്മുവിനെ പോലീസ് പിടികൂടി. വാക്കുതര്‍ക്കത്തിനൊടുവില്‍ ഗൊരച്ചന്ത് കോടാലി ഉപയോഗിച്ച് അമ്മയെ തുടരെ തുടരെ വെട്ടുകയായിരുന്നു. ശേഷം ഇയാള്‍ വാതില്‍ അകത്തുനിന്ന് പൂട്ടി മൃതദേഹത്തോടൊപ്പം ഇരുന്നു.
ശബ്ദം കേട്ട് ഓടി എത്തിയ നാട്ടുകാർ വാതില്‍ തകര്‍ത്ത് റൂമിനകത്ത് കയറിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഹിരമോണിയെ കാണുകയും ഗോരച്ചന്തിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
Post Your Comments