ഇടുക്കി: പീഡനക്കേസിൽ അറസ്റ്റിലായ പ്രതി ജയിലില്‍ ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രിയം പൂര്‍ണമായി മുറിച്ചുമാറ്റി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പീരുമേട് സബ്ജയിലിലേക്ക് കോടതി റിമാന്റ് ചെയ്ത തടവുകാരനാണ് സ്വയം ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. പരുക്കേറ്റ കുമളി ഡൈമുക്ക് സ്വദേശി ചുരളിയെ കോട്ടയം മെഡിക്കല്‍ കൊളേജില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി. അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ നൽകുന്ന വിവരം.
കഴിഞ്ഞ ദിവസം രാവിലെ സബ്ജയിലില്‍ തടവുമുറിയിലാണ് സംഭവം. ജനനേന്ദ്രിയം പൂര്‍ണമായും മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് രക്തം പ്രവഹിച്ചതോടെയാണ് സഹതടവുകാര്‍ ശ്രദ്ധിച്ചത്. ജയില്‍ ഉദ്യോഗസ്ഥര്‍ എത്തി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കൊളേജിലേക്ക് മാറ്റുകയായിരുന്നു. ഷേവ് ചെയ്യാന്‍ നല്കിയ ബ്ലേഡ് ഉപയോഗിച്ചാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് ജയിലധികൃതര്‍ നല്കുന്ന വിശദീകരണം.
Post Your Comments