പമ്പ : പമ്പയിൽ നിർമിച്ച മാലിന്യസംസ്കരണ പ്ലാന്റ് ഇതുവരെ പ്രവർത്തന യോഗ്യമല്ലാത്തതിനാൽ സർക്കാർ ആശുപത്രിക്ക് സമീപം സെപ്ടിക് ടാങ്ക് പൊട്ടിയൊഴുകുകയാണ്. പമ്പയിൽ പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ദേവസ്വം ബോർഡിന് നോട്ടീസ് നൽകി.
ആശുപത്രിക്ക് സമീപം സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകുന്നത് ചെന്നെത്തുന്നത് പമ്പാ നദിയിലേക്കാണ്. സെപ്റ്റിക് ടാങ്കുകൾ നിറയുമ്പോൾ ഞുണുങ്ങാറിന് സമീപമുള്ള മാലിന്യ സംസ്കരണ പ്ലാൻറിലേക്ക് പമ്പ് ചെയ്ത് നീക്കുകയാണ് പതിവ്. പമ്പിംഗ് ഇതുവരെ തുടങ്ങിയിട്ടില്ല. പമ്പിംഗ് നടത്താൻ വേണ്ട ഇലക്ട്രിക് പാനൽ ബോർഡ് സ്ഥാപിക്കാത്തത് കാരണം. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മാലിന്യ സംസ്കരണത്തിലെ വീഴ്ചകൾ വ്യക്തമായത്.
Post Your Comments