ശബരിമല: മണ്ഡല പൂജാദിവസമായ ഡിസംബർ 26ന് സൂര്യഗ്രഹണമാണെന്നും അന്ന് ശബരിമലയില്‍ കുറച്ചുസമയം നട അടച്ചിടുമെന്നുമുള്ള വാർത്ത സോഷ്യൽ മീഡിയയിൽ പ്രച രിക്കുകയാണ്.എന്നാൽ ഇത് വ്യാജ വാർത്തയാണെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പ്രചാരണം തെറ്റാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും അംഗം എ അജിത്കുമാറും അറിയിച്ചു. കൂടാതെ സൈബര്‍ പൊലീസില്‍ പരാതി നല്‍കി.
സാമൂഹിക മാധ്യമങ്ങളിലാണ് വ്യാജപ്രചാരണം നടന്നത്. ഭക്തര്‍ ഇത് ഏറ്റെടുക്കരുതെന്നും ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.
read also: കരവാനിനകത്ത് രണ്ട് യുവാക്കളുടെ മൃതദേഹം : മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപുക
അതേസമയം, ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. വൈകുന്നേരം 6.40 നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന.
Post Your Comments