പത്തനംതിട്ട:ശബരിമലയിലെ ഇത്തവണത്തെ വരുമാനം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത്. ഈ സീസണിലെ 39 ദിവസത്തെ കണക്കില്‍ കുത്തക ലേല തുക കൂടി കൂട്ടിയപ്പോള്‍ കഴിഞ്ഞ തവണത്തെക്കാള്‍ 18 കോടിയിലേറെ വരുമാനം കൂടുതലാണെന്നാണ് ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കിയത്. നാണയങ്ങള്‍ കൂടി എണ്ണുമ്പോള്‍ 10 കോടി പിന്നെയും കൂടുമെന്നും അദ്ദേഹം വിവരിച്ചു.
ഇത്തവണത്തെ കുത്തക ലേല തുകയുടെ വിശദാംശങ്ങളും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പങ്കുവച്ചു. സെപ്തംബര്‍ മാസത്തില്‍ 3,69,24,099 രൂപയും ഒക്ടോബര്‍ മാസത്തില്‍ 16,75,93,260 രൂപയും നവംബര്‍ 17 വരെയുള്ള ദിവസങ്ങളില്‍ 16,95,27,648 രൂപയുമാണ് കുത്തക ലേല തുകയായി ലഭിച്ചത്. അതായത് ആകെ 374045007 രൂപ ലഭിച്ചെന്നും അദ്ദേഹം വിവരിച്ചു. അങ്ങനെ കുത്തക ലേല തുക കൂടി വരുമാനത്തില്‍ കൂട്ടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കള്‍ 18 കോടിയിലേറെ ഇത്തവണ വരുമാനം അധികമാണെന്നും പി.എസ് പ്രശാന്ത് വിശദീകരിച്ചു.
Post Your Comments