പത്തനംതിട്ട : ശബരിമലയിൽ ഇന്നലെ അറസ്റ്റിലായ 69പേരെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയ്തത്. പത്തനംതിട്ട മുൻസിഫ് കോടതിയുടേതാണ് നടപടി. ഇന്നലെ രാത്രിയാണ് വലിയനടപ്പന്തലിൽ ശരണം വിളിച്ച് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്‌തത്. ഇവരെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. സുരക്ഷാ പ്രശ്നങ്ങള്‍ ഉളളതിനാല്‍ പല ഘട്ടങ്ങളായാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. തങ്ങള്‍ ശരണം വിളിക്കുക മാത്രമാണ് ചെയ്തത് എന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. ഇവരുടെ ജാമ്യാപേക്ഷ ഈ മാസം 21ന് പരിഗണിക്കും.
വിലക്ക് ലംഘിച്ച് ഇന്നലെ ശബരിമലയിൽ പ്രതിഷേധിച്ച 70 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ നേരത്തെ പോലീസ് ലിസ്റ്റിൽ ഉൾപ്പെട്ട 15 പേരുമുണ്ട്. കൂടാതെ കണ്ടാലറിയാവുന്ന 150 പേർക്കെതിരെ കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനും, പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാവകുപ്പ് പ്രകാരവുമാണ് ഇവർക്കെതിരെ കേസെടുത്തത്.
Post Your Comments