തിരുവനന്തപുരം: ശബരിമലയില്‍ നടക്കുന്ന പോലീസ് ഭരണത്തിനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ആചാരം പാലിച്ച് വരുന്നവരെ അറസ്റ്റ് ചെയ്യുന്നത് അപകടമുണ്ടാക്കുമെന്നും ഇത് സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്നും പൊലീസ് ഭരണമാണ് ശബരിമലയില്‍ നടക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. യുദ്ധസമാനമായ രീതിയില്‍ പൊലീസിനെ വിന്യസിച്ചു. പ്രശ്‌നങ്ങള്‍ക്ക് കാരണം തിരക്കിട്ട് വിധി നടപ്പാക്കാനുള്ള തീരുമാനമെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
അതേസമയം ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പകലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. അനിയന്ത്രിതമായ തിരക്കിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെയാണ് നിയന്ത്രണം. നിലയ്ക്കലില്‍ നിന്ന് പമ്പയിലേയ്ക്കുള്ള വാ0ഹനം ഇനി ഒരു മണിക്ക് മാത്രമേ ഉണ്ടാകൂ. കര്‍ശന പരിശോധനകളാണ് ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസും സമയക്രമത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ട്. എന്നാല്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല വീണ്ടും ശബരിമല സന്നിധാനത്തേയ്ക്ക് പോകും. ഇന്ന് വൈകിട്ടോടെ ശബരിമലയില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പോലീസിന് അറിയിച്ചതിന് ശേഷമാണ് സന്നിധാനത്തേയ്ക്ക് എത്തുന്നത്. ഉച്ചകഴിഞ്ഞ് ശശികല പമ്പയിലെത്തും. തടയില്ല എന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ട്.
Post Your Comments