പനാജി: ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ രോഗാവസ്ഥയെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ രോഗവുമായി താരതമ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ് രംഗത്ത്. പരീക്കര്‍ ഇപ്പോള്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നും എന്നാല്‍ രോഗം ഉണ്ടായിരുന്നപ്പോള്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയോ ഏതെങ്കിലും കാബിനറ്റ് മന്ത്രി പദവിയോ വഹിക്കുന്ന ആളായിരുന്നില്ലന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കി.
തനിക്ക് എന്തൊക്കെ രോഗമുണ്ടെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാല്‍ അത് താന്‍ ഒരു സംസ്ഥാനത്തിന്റെ അധികാരത്തിലിരിക്കുന്നതുവരെ മാത്രമാണ്. അധികാരത്തിലിരിക്കുന്നവരുടെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയായിരിക്കുന്ന ഒരാളുടെ രോഗാവസ്ഥയെ കുറിച്ച് പൊതു താല്‍പര്യം മാനിച്ച് വെളിപ്പെടുത്തണമെന്നും സുര്‍ജേവാല വ്യക്തമാക്കി.
Post Your Comments