ലണ്ടന്‍: ബ്രെന്റിലെ ലണ്ടന്‍ ബോറോയിലുള്ള വില്ലെസ്ഡെന്‍ ലെയ്നില്‍ സ്ഥിതി ചെയ്യുന്ന സ്വാമി നാരായണ്‍ ക്ഷേത്രം കുത്തിത്തുറന്ന് വിലപിടിപ്പുള്ള മൂന്ന് കൃഷ്ണവിഗ്രഹങ്ങള്‍ കവര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാല് പതിറ്റാണ്ടിലേറ പഴക്കമുള്ള വിഗ്രഹഹങ്ങള് മോഷ്ടാക്കള്‍ കവര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന പൊലീസ് വ്യക്തമാക്കി.
പിച്ചളയില്‍ തീര്‍ത്തതാണ് ക്ഷേത്രത്തിലെ മൂന്ന് വിഗ്രഹങ്ങള്‍. ഇവ സ്വര്‍ണത്തില്‍ നിര്‍മ്മിച്ചതാണോ എന്ന സംശയത്തിലാകാം മോഷണം നടന്നിട്ടുള്ളതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്നിന്നുള്ള പണവും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.
മുഖംമൂടി ധരിച്ചയാളാണ് കവര്‍ച്ച നടത്തിയതെന്നാണ് വിശ്വസിക്കുന്നതെന്നും ആയുധധാരിയായ ഒരാളാണ് മോഷണത്തിന് പിന്നിലെന്നും ക്ഷേത്രം കമ്മിറ്റി ഭാരവാഹി ഉമാങ് ജെഹ്ഹനി പറഞ്ഞു.
ക്ഷേത്രത്തിലെയും സമീപത്തെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഫൊറന്‍സിക് പരിശോധനയും നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന് സേദ് ആവശ്യപ്പെട്ടു. കവര്‍ച്ച നടന്നെങ്കിലും പതിവ് പൂജകളില്‍ മാറ്റമുണ്ടാകില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
1975-ലാണ് ഇവിടെ ക്ഷേത്രം സ്ഥാപിച്ചത്. അന്നുമുതല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന് മൂന്ന് ഹരികൃഷ്ണന് പ്രതിമകളാണ് മോഷ്ടിക്കപ്പെട്ടതെന്ന് ക്ഷേത്രം പ്രസിഡന്റ് കുര്ജിബായ് കെറായി പറഞ്ഞു. ക്ഷേത്രത്തില്‍ ദീപാവലി ആഘോഷം തീര്‍ന്നതിന് തൊട്ടുപിന്നാലെയാണ് മോഷണം നടന്നിട്ടുള്ളത്. ദീപാവലി ഉത്സവത്തിന് നൂറുകണക്കിന് വിശ്വാസികളും നാട്ടുകാരും പങ്കെടുത്തിരുന്നു. ഒട്ടേറെ വിശ്വാസികളെത്തിയിരുന്ന ക്ഷേത്രം ലണ്ടനില്‍ ഏറെ പ്രശസ്തിയുള്ളതുമായിരുന്നു.
Post Your Comments