Latest NewsSpirituality

പ്രശസ്ഥ ചിത്രകാരി സാറ ഹുസൈനിന് ആർട് ഓഫ്‌ ലിവിംഗ് ആദരവ്

 

നിറങ്ങളുടെ ചാരുതയിൽ വർണ്ണ വിസ്‌മയമൊരുക്കി ലോകശ്രദ്ധപിടിച്ചുപറ്റിയ ചിത്രകാരിയും ആർട് ഓഫ് ലിവിംഗ് കുടുംബാംഗവുമായ ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി സ്വദേശി സാറ ഹുസൈനിനു ആർട് ഓഫ് ലിവിംഗ് കേരളയുടെ ആദരവ് .


ചേർത്തലയിലെയും പരിസര പ്രദേശങ്ങളിലെയും ആർട് ഓഫ് ലിവിംഗ് കുടുംബാംങ്ങളുടെകൂട്ടായ്മയിൽ അരൂക്കുറ്റി ആർട് ഓഫ് ലിവിംഗ് കേന്ദ്രത്തിൽ ഇന്ന് നടന്ന ചടങ്ങിൽ ആർട് ഓഫ് ലിവിംഗ് കേരളസംസ്ഥാന ചെയർമാൻ ശ്രീ .ചന്ദ്രസാബു ഉപഹാരസാമർപ്പണവും കീർത്തി ഫലകവും നൽകി ആദരിച്ചു.ആർട് ഓഫ് ലിവിംഗ് മുൻ നിര പരിശീലകൻ ശ്രീ. ഷാൽ മോഹൻ ചടങ്ങിൽ സംസാരിച്ചു.ആർട്സിൽ ഡിപ്ലോമയും ബി എഫ് എ യും ബി എസ് സിമൾട്ടി മീഡിയയും കരസ്ഥമാക്കിയ സാറ ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ കടുത്ത ആരാധികയും ഭക്തയുമാണ് .മാനുഷികമൂല്യങ്ങളുടെ ആഗോളപ്രചാരകനും ആനന്ദത്തിന്റെ വിശ്വമഹാഗുരുവുമായ ഗുരുദേവ്ശ്രീശ്രീരവിശങ്കർജിയുടെ ചിത്രങ്ങൾ വരച്ചവയിൽ ഏറെപ്രിയപ്പെട്ടതാണെന്നും അവർ പറയുകയുണ്ടായി .

കൊച്ചിയുടെ പഴമയെ പുനരാവിഷ്കരിക്കുന്ന തരത്തിലാണ് സാറയുടെ പല ചിത്രങ്ങളും .ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ,പ്രമുഖ വ്യവസായിയും മലയാളിയുമായ എം എ യൂസഫലി ,കപിൽദേവ്‌ തുടങ്ങിയ എത്രയോ പ്രമുഖരുടെ വസതികളിലെ സ്വീകരണമുറികളിലെ ചുമരുകളിൽ കേരളർത്തനിമയോടെ കേരളത്തിന്റെ പ്രിയപ്പെട്ട ഈ ചിത്രകാരിയുടെ വിരലടയാളം പതിഞ്ഞിട്ടുണ്ട്‌ .ഫ്രാൻസ് ,സിംഗപ്പുർ ,ലണ്ടൻ ,മലേഷ്യ ,കാനഡ ഓസ്‌ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിലും സാറ യുടെ ചിത്രങ്ങൾക്ക് ആരാധകരേറെ !!

shortlink

Related Articles

Post Your Comments

Related Articles


Back to top button