തിരുവനന്തപുരം: ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡിലേക്ക് ചുവടുവെച്ച് ആര്‍ട്ട് ഓഫ് ലിവിംഗ്. ജൂണ്‍ 21 ന് പള്ളിപ്പുറം സി.ആര്‍. പി.എഫ് ഗ്രൗണ്ടില്‍ രാവിലെ 6 മുതല്‍ 8 മണി വരെ തിരുവനന്തപുരം ആര്‍ട്ട് ഓഫ് ലിവിംഗ് സംഘടിപ്പിക്കുന്ന യോഗ ചലഞ്ചിൽ യോഗശാസ്ത്രത്തിലെ വീരഭദ്രാസനം മൂന്ന് മിനിറ്റ് നേരം നിലനിര്‍ത്തുകയെന്നതാണ് ഗിന്നസ്സ് ചലഞ്ച്. തിരുവനന്തപുരം ആര്‍ട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തിലാണ്ചലഞ്ച് നടക്കുക. ആര്‍ട്ട് ഓഫ് ലിവിംഗിലെ സര്‍ട്ടിഫൈഡ് യോഗപ്രൊഷണല്‍മാര്‍ കഴിഞ്ഞ 10 ദിവസങ്ങളായി ഇതിനുള്ള പരിശീലന പരിപാടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിവരികയാണ്.
ആയിരത്തില്‍പ്പരം പേര്‍ പള്ളിപ്പുറത്തെ ചലഞ്ചില്‍ പങ്കെടുക്കും. സി.ആര്‍.പി.എഫ്,ബി.എസ്.എഫ്, സി.ഐ.എസ്സ്.എഫ്, ഐ റ്റി.ബി.പി തുടങ്ങിയ അര്‍ദ്ധസൈനിക വിഭാഗങ്ങളും സമീപത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികളും, ടെക്നോപാര്‍ക് ജീവനക്കാരും ആര്‍ട്ട് ഓഫ് ലിവിംഗ് അംഗങ്ങളോടൊപ്പം ചലഞ്ചിന്റെ ഭാഗമാകും.
A session on Jun 6 at Bern by Gurudev Sri Sri Ravi Shankar, Founder of Art of Living, gave a new momentum to International Day of Yoga (IDY) celebrations 2019 in Switzerland scheduled to be held in twelve cities. CONNECTING HIMALAYAS WITH ALPS. @ICCR_Delhi @AmbSibiGeorge @SriSri pic.twitter.com/Cgp9IyChOD
— India in Switzerland, The Holy See & Liechtenstein (@IndiainSwiss) June 14, 2019
Post Your Comments