KeralaLatest News

ശബരിമല: പ്രതികരണവുമായി ശ്രീ ശ്രീ രവിശങ്കര്‍

ബംഗളൂരു•പുരോഗതിക്കും, സാമുദായിക ഒത്തൊരുമക്കും പേര് കേട്ട കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വേദനാജനകമാണ്. ഏവരും സമചിത്തതയോടെ, ശാന്തരായിരിക്കണമെന്നും, അക്രമമാർഗ്ഗത്തിൽ നിന്ന് പിന്തിരിയണമെന്നും ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ . സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ശബരിമലയെ സംബന്ധിച്ചുള്ള പുനഃ പരിശോധനാ ഹർജിയിൽ അന്തിമ തീരുമാനമാകുന്നത് വരെ നമുക്ക് കാത്തിരിക്കാം. അത് വരെ സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉളവാക്കുന്ന യാതൊരു വിധത്തിലുമുള്ള അരാജകത്വ സ്ഥിതിവിശേഷവും ഉണ്ടാവാൻ പാടില്ലായിരുന്നു. സ്ത്രീ ശാക്തീകരണത്തിന് എന്നും മുൻപന്തിയിൽ നിന്നിട്ടുള്ള കേരളത്തിൽ, ക്ഷേത്ര ആചാരഅനുഷ്‌ഠാനങ്ങൾ മാനിക്കപ്പെടേണ്ടതും, വിശ്വാസികളുടെ വികാരം പരിഗണിക്കപ്പെടേണ്ടതുമാണെന്നും ശ്രീ ശ്രീ രവിശങ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button