ന്യൂഡല്‍ഹി: നൂറോളം വരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സിബിഐ ആര്‍ടി ഓഫ് ലിവിംഗ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദം കുറച്ച് ഊര്‍ജനില മെച്ചപ്പെടുത്തി ആരോഗ്യകരമായ അവസ്ഥ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണിത്.
ആര്‍ട് ഓഫ് ലിവിഗ് ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കര്‍ നേരിട്ട് ഈ വര്‍ക് ഷോപ്പില്‍ പങ്കെടുക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സിബിഐ ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള ശീതസമരത്തിന്റെയും മറ്റും സാഹചര്യത്തില്‍ ഇത്തരത്തിലൊരു വര്‍ക് ഷോപ്പിന്റെ സാധ്യത തേടിയത് ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വരറാവുവാണ്.
ഹിന്ദുനവോത്ഥാനമെന്ന കാഴ്ച്ചപ്പാട് കൊണ്ടുനടക്കുന്ന നാഗേശ്വരറാവു ഡ്യൂട്ടിയില്‍ അല്ലാത്ത സമയം ആര്‍എസ്എസ് ബൗദ്ധിക കേന്ദ്രങ്ങളായ ഇന്ത്യ ഫൗണ്ടേഷന്‍, വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയുടെ പരിപാടികളില്‍ സാന്നിധ്യമാകാറുണ്ട. ആര്‍എസ്എസില്‍ നിന്ന് ബിജെപിയിലെത്തിയ രാം മാധവ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് സിബിഐയുടെ ഈ ഇടക്കാല ഡയറക്ടര്‍. പ്രധാന ഹിന്ദു ആവശ്യങ്ങള്‍ വിശദീകരിച്ച് സെപ്തംബര്‍ 23 ന് പുറത്തിറക്കിയ ചാര്‍ട്ടറിന്റെ പിന്നിലും നാഗേശ്വര റാവു സജീവമായിരുന്നു.
അതേസമയം ശ്രീ ശ്രീ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് ക്ലാസെടുക്കാനെത്തുന്നു എന്ന റിപ്പോര്‍ട്ടില്‍ അതിശയമില്ലെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. സിബിഐയില്‍ ഉടന്‍ തന്നെ താന്ത്രികന്‍മാരെയും ജോത്സ്യന്‍മാരെയും മറ്റും കാണാമെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. മൂന്ന് ദിവസത്തെ ആര്‍ട് ഓഫ് ലിവിംഗ് കോഴ്സ് ശനിയാഴ്ച്ച തുടങ്ങി തിങ്കളാഴ്ച്ച സമാപിക്കും.
Post Your Comments