KeralaLatest News

കുട്ടികളിൽ അതീന്ദ്രിയജ്ഞാനമുണർത്താൻ ലതാകണ്ണൻ

ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖശിഷ്യയും ജീവനകലയുടെ രാജ്യാന്തര പരിശീലകയുമായി പ്രവർത്തിച്ചുവരുന്ന ശ്രീമതി . ലതാകണ്ണൻ അയ്യരെ ബാംഗ്ളൂർ ആശ്രമത്തിൽ നടന്ന ചടങ്ങിൽ ‘പ്രജ്ഞായോഗ ‘അഥവാ ഇന്റ്യുഷൻ പ്രോസസ്സിൻറെ വിദഗ്‌ധ പരിശീലകയായിഗുരുദേവ് ശ്രീശ്രീരവിശങ്കർ നിയമനം നൽകി.

ദിവ്യ സമാജ് കാനിർമ്മാൺ പദ്ധതിയുടെ കർണ്ണാടക സംസ്ഥാനത്തിലെ ആദ്യ വനിതാ പരിശീലകയായി ശ്രീശ്രീഗുരുദേവ് നിയമനം നൽകിയതും ലതകണ്ണനെയായിരുന്നു .

പ്രജ്ഞായോഗയിൽ പങ്കെടുത്തവരുടെ ദേശീയസംഗമം ഈ അടുത്തദിവസമാണ് ബാംഗ്ളൂർ ആശ്രമത്തിൽ സമാപിച്ചത് .

കുട്ടികളുടെ ആറാമിന്ദ്രിയം തുറക്കുന്നതിനു വേണ്ടി ആർട് ഓഫ് ലിവിംഗ് ആരംഭിച്ച അതി നൂതനമായ പരിശീലന പദ്ധതിയാണ് ഇൻറ്യുഷൻ പ്രോസസ്സ് അഥവാ ”പ്രജ്ഞയോഗ” .
‘തീക്ഷ്ണമായ ഓർമ്മ ശക്തിക്കൊപ്പം വർദ്ധിച്ച ഏകാഗ്രതയും ,ജാഗരൂകതയും മൂർച്ചയുള്ള കേന്ദ്രീകരണവും അനുഭവപ്പെടുന്നടോപ്പം കുട്ടികളിൽ ഇന്ദ്രിയങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ,പഠനത്തിലും പഠനേതരവിഷയങ്ങളിലും താൽപ്പര്യം വർദ്ധിപ്പിക്കാനുതകുന്നതരത്തിൽ ഗുരുദേവ് ശ്രീശ്രീരവിശങ്കർജി കാലാനുസൃതമായി രൂപകല്പ്പന നിർവ്വഹിച്ചതാണ് ‘പ്രജ്ഞയോഗ’ ല്ലെങ്കിൽ ഇന്റ്യുഷൻ പ്രോസസ്സ് എന്ന് ആശ്രമം അധികൃതർ വ്യക്തമാക്കി .

15 വർഷത്തിലേറെയായി ബാംഗ്ളൂർ വ്യക്തിവികാസ് കേന്ദ്രയുടെ കീഴിൽ ആർട് ഓഫ് ലിവിംഗ് പരിശീലകയായായി പ്രവർത്തിച്ചുവരുന്ന ശ്രീമതി. ലതാ കണ്ണൻ അയ്യർ തിരുവനന്തപുരം കരമനസ്വദേശിയാണ്‌.

യോഗയും സംഗീതവും സമന്വയിപ്പിച്ചുകൊണ്ട് നൃത്ത പരിപാടിനടത്താറുള്ള ഇന്ത്യയിലെ പ്രശസ്ഥ യോഗ ഡാൻസറും , ഗായികയുമായ ലതാകണ്ണൻ യൂറോപ്പ് ,ജർമ്മനി ,ഇറ്റലി ,ഫ്രാൻസ് ,ഹോളണ്ട് ,തുടങ്ങിയ നിരവധി വിദേശരാജ്യങ്ങൾക്കൊപ്പം ഗൾഫ് നാടുകളിലും ശ്രീശ്രീരവിശങ്കർജിയുടെ നിർദ്ദേശാനുസരണം പ്രവർത്തിച്ചിട്ടുണ്ട്‌ .ആയിരക്കണക്കിന് വിദേശികൾക്കും ഇന്ത്യക്കാർക്കുമായി യോഗാ പ്രോഗ്രാമുകൾ ,ദിവ്യ സമാജ് കാനിർമ്മാൺ. ആർട് എക്സൽ, യെസ്പ്ലസ്‌ തുടങ്ങിയ പരിശീലനങ്ങൾക്ക് ഇതിനകം നേതൃത്വം നൽകിയിതായും പറഞ്ഞു .


ശ്രീശ്രീഗുരുദേവിൻറെ നിറസാന്നിദ്ധ്യത്തിൽ ജർമ്മൻ ആശ്രമത്തിൽ നടന്ന അതിവിപുലമായ ആത്മീയ പരിപാടിയോടൊപ്പം നടന്ന മഹാസത് സംഗിൽ ഗായിക എന്നനിലയിൽ പങ്കെടുക്കാൻ കഴിഞ്ഞത് ജീവിതത്തിൽ മഹാഭാഗ്യമായികരുതുന്നതായും കൃതജ്ഞതാപൂർവ്വം ലതാകണ്ണൻ സ്‌മരിച്ചു.
ശ്രീശ്രീ രവിശങ്കർജിയുടെ നിർദ്ദേശപ്രകാരം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും വ്യാപകമായതോതിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ ഒരുങ്ങിനിൽക്കുകയാണ് ശ്രീശ്രീഗുരുദേവിൻറെ പ്രിയ ശിഷ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button