
കരുനാഗപ്പള്ളി: ആരോഗ്യകരമായ പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനു പിന്നില്‍ വിഷരഹിത ഭക്ഷണങ്ങളിലൂടെയും രോഗരഹിതമായ ശരീരങ്ങളിലൂടെയുമാണെന്ന്സുരേഷ് ഗോപി എം.പി. മൈനാഗപ്പള്ളിയില്‍ പുതുതായി ആരംഭിച്ച ആര്‍ട്ട് ഓഫ് ലിവിംഗ് ജ്ഞാന ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം..
വിജ്ഞാനവും വിവേകവുമുള്ള സമൂഹത്തിന്റെ ചുറ്റുപാടില്‍ നല്ലതു മാത്രമേ സംഭവിക്കുകയുള്ളൂ എന്നും സുരേഷ് ഗോപി പറഞ്ഞു. പ്ലാസ്റ്റിക് രഹിത ഗ്രാമം, കലാ കായിക മേഖലകളിലെ പ്രതിഭകളെ കണ്ടെത്തല്‍, പകല്‍ വീട് തുടങ്ങിയ ആശയങ്ങളുമായാണ് മൈനാഗപ്പള്ളിയില്‍ ജ്ഞാന ക്ഷേത്രം ആരംഭിച്ചത്.
Post Your Comments