മലയാളത്തിൽനിന്നും തമിഴിലേക്ക് ചേക്കേറി വിജയം കൊയ്തെടുത്ത നടിമാരുടെ ഗണത്തിലേക്ക് ഒടുവിൽ എത്തിയ മികവുറ്റ അഭിനേത്രിയാണ് ഈ കണ്ണൂർക്കാരി .മലയാളികളായ മിക്ക നടിമാരും മലയാള സിനിമയിൽ അഭിയമികവ് തെളിയിച്ച ശേഷമാണ് അന്യഭാഷാചിത്രങ്ങളിലേക്ക് അഭിനയിക്കാനായി ഒരുങ്ങാറുള്ളത് .എന്നാൽ മലയാളിയായ ഈ ശാലീന സുന്ദരി മറ്റുള്ളവരിൽനിന്നും തികച്ചും വേറിട്ട ശൈലിയിൽ തമിഴിലും തെലുങ്കിലും സാന്നിദ്ധ്യമറിയിച്ചാണ് മലയാള സിനിമയിലേക്കെത്തുന്നത്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട്ട് നടന്ന മലബാർ കോണ്ടസ്റ്റിൽ നേടിയ വിജയം നേഹയുടെ അഭിനയജീവിതത്തിലേക്കുള്ള കാൽവെപ്പായിരുന്നു.
മലബാർ കോണ്ടസ്റ്റിൻറെ മാധ്യമങ്ങളിൽ വന്ന ചിത്രങ്ങൾ കണ്ടാണ് തെലുങ്ക് സിനിമാ സംവിധായകൻ അദ്ധേഹത്തിൻറെ ചിത്രത്തിൽ നേഹക്ക് അവസരം നൽകിയത് .
തെലുങ്ക് ചിത്രത്തിനായിനടത്തിയ നേഹയുടെ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ ഇഷ്ടപ്പെട്ട മറ്റൊരൂ തമിഴ് സിനിമാ സംവിധായകൻ എസ്.എൻ ശക്തിവേൽ അദ്ദേഹത്തിന്റെ തമിഴ് ചിത്രത്തിൽ അവസരം നൽകിയതോടെ നേഹ തമിഴ് സിനിമാ മേഖലകളിലും ശ്രദ്ധേയയായി .
ചിത്രത്തിൽ ദീപിക എന്ന കഥാപാത്രത്തിനായിരുന്നു നേഹ ജീവൻ നൽകിയത് . തുടർന്ന് നാല് ചിത്രങ്ങളിൽ അഭിനയിച്ചതോടെ തമിഴകത്തെ സിനിമാ പ്രേമികൾ നേഹയെ മികവുറ്റ അഭിനേത്രിയായി അംഗീകരിക്കുകയായിരുന്നു.
തുടർന്ന് മലയാളചിത്രത്തിലൂം നായികയായി അരങ്ങേറ്റം കുറിക്കാൻ കൈപിടിച്ചുയർത്തി അവസരം നൽകിയ സംവിധായകരെയെല്ലാം കൃതജ്ഞതയോടെ നേഹാ രത്നാകരൻ സ്മരിക്കുന്നതായും അഭിമുഖത്തിൽ പറയുകയുണ്ടായി .
4 കളർ പ്രസൻസിൻറെ ബാനറിൽ പ്രകാശ് കുഞ്ഞൻ മോരയിൽ സംവിധാനം ചെയ്ത ;” ഓൾഡ് ഈസ് ഗോൾഡ് ” എന്ന മലയാളചിത്രത്തിൽ കല്യാണി എന്ന നായികയെയാണ് നേഹ അവതരിപ്പിക്കുന്നത് . ചിത്രത്തിൻറെ ഛായാഗ്രഹണം സെൽവകുമാർ . സിനിമാ അഭിനയത്തിനിസഹകരണവും ടയിലും ഗായികകൂടിയായ നേഹാ രത്നാകരൻ സംഗീത ആൽബവും പുറത്തി റക്കിയിട്ടുണ്ട് . ബി.എസ്.എന്.എല് എൻജിനീയാരായിരുന്ന പിതാവ് രത്നാകരൻ ,അമ്മ മാല തുടങ്ങിയവരുടെ പ്രോത്സാനവും നേഹയുടെ വളർച്ചക്ക് മുതൽക്കൂട്ടാണ് .
സുഹൃത്തുക്കളായ കേരളത്തിലെ ആർട് ഓഫ് ലിവിംഗ് കുടുംബാംഗങ്ങൾ പ്രിയങ്കരിയായ നേഹയുടെ ഓൾഡ് ഈസ് ഗോൾഡ് എന്ന മലയാളചിത്രത്തിൻറെ റിലീസിംഗ് തീയതി ആഘോഷമാക്കി മാറ്റാനാണ് ഒരുങ്ങിനിൽക്കുന്നതെന്നറിയുന്നു
Post Your Comments