തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീല്‍. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയാണെന്നും മുസ്ലീം വിഭാഗം ഇടതുപക്ഷത്തോട് അടുക്കുന്നതിന്റെ അസഹിഷ്ണുതയാണ് ലീഗിനെന്നും ജലീല്‍ പറഞ്ഞു. കൂടാതെ അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും കെ.ടി.ജലീല്‍ പ്രതികരിച്ചു.
അതേസമയം ജലീലിനെതിരേ വീണ്ടും കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. മലപ്പുറം തിരൂരില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കരിങ്കൊടി കാട്ടിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് ചേവായൂരിലുംരാജി ആവശ്യപ്പെട്ട് കെ.ടി.ജലീലിന് നേരെ യൂത്ത് ലീഗ് കരിങ്കൊടി ഉയര്‍ത്തിക്കാണിച്ചിരുന്നു തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം, കെടി ജലീലിനെതിരായ ആരോപണം അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്ന് കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. ജലീലിനെ വ്യക്തിഹത്യ ചെയ്യുകയാണ്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. ജലീലിന് തെറ്റുപറ്റിയെന്ന് പാര്‍ട്ടി കരുതുന്നില്ല. സര്‍ക്കാരിനെ അസ്ഥിരമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
Post Your Comments