Latest NewsKerala

ജലീലിന്റെ കുരുക്ക് മുറുകുന്നു; വീട്ടിലെ ജീവനക്കാരി പണിയെടുക്കാതെ വാങ്ങുന്നത് 17000 രൂപ: രേഖകളില്‍ മന്ത്രിയുടെ തോട്ടക്കാരി, പണി എടുക്കുന്നത് സ്വന്തം വീട്ടിലും, മന്ത്രി വീണ്ടും വിവാദത്തിലേക്ക്

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിന് പിന്നാലെ മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ സഹായിയായി 2 വര്‍ഷമായി ജോലി ചെയ്യുന്നവരുടെ നിയമനത്തിലാണ് കൃത്രിമം നടന്നനതായി ആരോപണമുള്ളത്. മന്ത്രി മന്ദിരത്തില്‍ രണ്ട് വര്‍ഷമായി തോട്ടക്കാരിയായി ജോലി നോക്കുന്നത് മലപ്പുറം സ്വദേശിയായ വീട്ടമ്മയാണെന്ന വിവരാവകാശ രേഖ പുറത്ത് വന്നിരിക്കുന്നു.

ജോലി ചെയ്യാതെ 17000 രൂപയാണ് ഇവര്‍ ശമ്പളമായി വാങ്ങുന്നുണ്ടെന്നാണ് സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘ഗംഗ’യില്‍ പൂന്തോട്ടം പരിചാരികയായാണു തൊഴുവാനൂര്‍ സ്വദേശിനി ജോലി ചെയ്യുന്നതെന്നാണു വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖയില്‍ പറയുന്നത്.

വളാഞ്ചേരി തൊഴുവാനൂരിലെ വീട്ടില്‍ ഇവര്‍ സ്ഥിരമായി ഉണ്ടാവാറുണ്ടെന്നും എവിടെയും ജോലിക്കു പോകാറില്ലെന്നും പ്രദേശവാസികള്‍ പറയുന്നത്. ഇവര്‍ അടക്കം 3 പേരാണു ‘ഗംഗ’യില്‍ പൂന്തോട്ടം പരിചരിക്കാന്‍ മാത്രമുള്ളത്. എന്നാല്‍ ഇവര്‍ അവധിയില്‍ പോയതാണെന്ന് മറ്റ് ജീവനക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ എന്ന് മുതലാണ് അവര്‍ അവധിയില്‍ പോയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം മന്ത്രിയുടെ സുഹൃത്തും കെഎസ്ആര്‍ടിസി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമായ ജനതാദള്‍ നേതാവിന്റെ ഭാര്യയാണു രേഖകളില്‍ മന്ത്രിമന്ദിരത്തില്‍ തോട്ടപ്പണിയെടുക്കുന്നത്. മറ്അറൊരു ഞെട്ടിപ്പിക്കുന്ന വസ്തുതയെന്തെന്നനാല്‍ മാസം പതിനേഴായിരത്തിലേറെ രൂപ സംസ്ഥാന ടൂറിസം ഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് അവര്‍ക്ക് ശമ്പളമായി അനുവദിക്കുന്നുണ്ടെങ്കിലും ആരാണു ശമ്ബളം കൈപ്പറ്റുന്നത് എന്നു വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button