KeralaLatest NewsNews

ദൃശ്യത്തിന്റെ ചിത്രീകരണവേളയില്‍ സിദ്ധിഖ് മോശമായി പെരുമാറിയെന്ന് പ്രചാരണം: വിശദീകരണവുമായി മലയാള സിനിമാ നടി ആശാ ശരത്ത്

കൊച്ചി: ദൃശ്യത്തിന്റെ ചിത്രീകരണവേളയില്‍ നടന്‍ സിദ്ധിഖ് മോശമായി പെരുമാറിയെന്ന് പ്രചാരണത്തില്‍ വിശദീകരണവുമായി മലയാള സിനിമാ നടി ആശാ ശരത്ത്. സിദ്ധിഖ് എന്റെ നല്ല സുഹൃത്താണ്. അദ്ദേഹത്തില്‍ നിന്ന് എനിക്ക് ഒരിക്കലും മോശമായ പ്രവര്‍ത്തിയുണ്ടായിട്ടില്ല. കള്ള പ്രചാരണണങ്ങള്‍ നടത്തുന്നത് നിര്‍ത്തണമെന്നും താരം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.

Read Also: മുകേഷിനെ നടിയുടെ അമ്മ അടിച്ചു പുറത്താക്കി, മുകേഷ് ഒന്നും മിണ്ടാതെ ഇറങ്ങിപോകുകയായിരുന്നു: സന്ധ്യ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമര്‍ശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സിദ്ദിഖ് ദൃശ്യം എന്ന ആ സിനിമയുടെ ചിത്രീകരണ വേളയില്‍ എന്നോട് ഒരിക്കല്‍ മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലര്‍ എന്റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. കലാരംഗത്തു എന്റെ ഒരു നല്ല സഹപ്രവര്‍ത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് ശ്രീ സിദ്ദിഖ്. അദ്ദേഹത്തില്‍ നിന്നും എനിക്ക് ഒരിക്കലും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവര്‍ത്തിയോ നേരിട്ടിട്ടില്ല. കള്ളപ്രചാരണങ്ങള്‍ നടത്തരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു’.

‘എന്തായാലും നമ്മുടെ മലയാള സിനിമ രംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാര്‍ക്കു ഒരു മാതൃകയായി വളരണം എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും. എന്തെങ്കിലും മോശമായി നടക്കുന്നുണ്ടെങ്കിലോ വളര്‍ന്നു വരുന്നുണ്ടെങ്കിലോ അത് മുളയിലേ നുള്ളേണ്ടതുണ്ട്. അതോടൊപ്പം തന്നെ ഇത്തരം കള്ളപ്രചാരണങ്ങളുമായി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമമിക്കുന്നവരെയും നമുക്ക് തുറന്നു കാട്ടാന്‍ കഴിയണം’.

‘ഇത്തരത്തില്‍ നിയമവിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും . കലയോട് ആഭിമുഖ്യവും കഴിവും ഉള്ള ഏതൊരാള്‍ക്കും സമാധാനവും സന്തോഷവും ഉള്ള ഒരു അന്തരീക്ഷത്തില്‍ തന്റെ ജോലി ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാകണം. ഇതിനു സര്‍ക്കാരും ഈ നാട്ടിലെ കലാസ്‌നേഹികളും ഒത്തോരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു’,
ആശാ ശരത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button