ജാർഖണ്ഡ്: വീടിന് സമീപം മലവിസര്‍ജനം നടത്തിയെന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ പലമൗ ജില്ലയിൽ വ്യാഴാഴ്ച മനേഘർ റാം എന്നയാളെയാണ് കഴുത്ത് ഞെരിച്ച് കൊന്നത്. സംഭവവുമായി ബന്ധപെട്ടു ചോട്ടു, മഹേന്ദ്ര എന്നി സഹോദരങ്ങൾ അറസ്റ്റിലായി എന്നാണ് റിപ്പോർട്ട്. വീടിന് സമീപത്ത് മലവിസര്‍ജനം നടത്താൻ ശ്രമിച്ച മനേഘർ റാമുമായുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ അവസാനിക്കുകയായിരുന്നു.
സംഭവത്തിൽ ദൃക്സാക്ഷികളായ റാമിന്റെ ഭാര്യയുടേയും മകന്റെ പരാതിയിലാണ് കേസ് എടുത്തത്. ഇവരുടെ മൊഴി രേഖപ്പെടുത്തി. കേസിൽ പ്രതികളായ ചോട്ടുവിന്റെയും മഹേന്ദ്രന്റെയും പിതാവും മറ്റൊരു സഹോദരനും ഒളിവിലാണ് എന്നും ഇവർക്കായുള്ള തെരച്ചിൽ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.
Post Your Comments