Latest NewsIndia

ബി.ജെ.പി പ്രവര്‍ത്തകനെ അതിക്രൂരമായി കൊലപ്പെടുത്തി

പ്രതാപ്‌ഗഡ്•രാജസ്ഥാനില്‍ ബൈക്കിലെത്തിയ സംഘം ബി.ജെ.പി പ്രവര്‍ത്തകനെ അതിക്രൂരമായി കൊലപ്പെടുത്തി. റോഡരുകില്‍ നില്‍ക്കുകയായിരുന്ന സമ്രാത്ത് കുമാവത് എന്ന ബി.ജെ.പി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്ന് മുതല്‍ നാലുപേര്‍ വരെ വരുന്ന കൊലയാളി സംഘം ഇയാളെ വെടിവെച്ച് വീഴ്ത്തിയ ശേഷം വാളുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ദക്ഷിണ രാജസ്ഥാനിലെ പ്രതാപ്ഗഡ് പട്ടണത്തില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.

കുമാവതിനെ രക്ഷിക്കാനായി ആളുകള്‍ ഓടിക്കൂടിയെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. ആക്രമണതിന് ശേഷം സംഘം രക്ഷപ്പെട്ടു.

അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കുമാവതിന്റെ മൃതദേഹവുമായി പ്രതിഷേധിച്ചു.

കുമാവത്തിന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കുമാവത്തിന്റെ കൊലപാതകം നാട്ടുകാര്‍ക്ക് മുഴുവന്‍ ഞെട്ടലായി. ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനായ കുമാവത്, പ്രതാപ്ഗഡില്‍ ബി.ജെ.പിയുടെ ഒ.ബി.സി സെല്ലിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ശോ​ക് ഗെ​ലോ​ട്ട് കു​മാ​വ​തി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ച്ചു.

അതേസമയം, രാ​ജ​സ്ഥാ​ന്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യുണ്ടായ കു​മാ​വ​തി​ന്‍റെ കൊ​ല​പാ​ത​കം ഉയര്‍ത്തിക്കാട്ടി പ്രചാരണത്തിന് ഒരുങ്ങുകയാണ് ബി.ജെ.പി.

shortlink

Related Articles

Post Your Comments

Related Articles


Back to top button