കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് ഈ വര്‍ഷം നാടുകടത്തിയത് 3672 ഇന്ത്യക്കാരടക്കം 15,391 വിദേശികളെ. വിവിധ കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം 1932 വിദേശികളെയാണ് തികെ അയയ്ച്ചത്.
മനുഷ്യക്കടത്ത് തടയാന്‍ ശക്തമായ നടപടികളാണ് കുവൈറ്റ് സ്വീകരിച്ചുവരുന്നത്. ഈ വര്‍ഷം നാടുകടത്തപ്പെട്ടവരില്‍ 3672 പേരും ഇന്ത്യക്കാരാണ്. ഒക്ടോബറില്‍ മാത്രം 428 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിയിലായവര്‍ക്ക് പുറമെ കേസുകളില്‍ ശിക്ഷ അനുഭവിച്ചശേഷം നാടുകടത്താന്‍ കോടതി ഉത്തരവിട്ടിരുന്നവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
മനുഷ്യക്കടത്ത് നിയന്ത്രിക്കുന്നതിനായി ഔഖാഫ് മന്ത്രി അധ്യക്ഷനായ സമിതി രൂപീകരിക്കാനും കുവൈറ്റ് തീരുമാനിച്ചിട്ടുണ്ട്. നീതിന്യായം, ഔഖാഫ്, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, വാർത്താവിതരണം എന്നീ മന്ത്രാലയങ്ങളുടെ പ്രതിനിധികളായിരിക്കും ഈ സമിതിയില്‍ അംഗങ്ങളാവുന്നത്.
Post Your Comments