പാറ്റ്ന: തെരുവ് നായ ആശുപത്രിയിലെ ഒാപ്പറേഷന് തീയേറ്ററില്‍ കയറിയ രോഗിയുടെ മുറിഞ്ഞുപോയ കാലും കടിച്ചെടുത്ത് മുങ്ങി. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ പിടി വിട്ട് ട്രാക്കില്‍ വീണ രാംനാഥ് മിശ്ര എന്നയാളുടെ കാലാണ് നായ കൊണ്ടു പോയത്. ബീഹാറിലെ ബക്സര്‍ ജില്ലയിലെ ബക്സര്‍ സദര്‍ ആശുപത്രിയിലാണു സംഭവം .
ഗുരുതരമായി പരിക്കേറ്റ് ഇദ്ദേഹത്തിന്റെ വലത്തേകാല് അറ്റുപോയിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം മുറിവ് ഡോക്ടര്‍മാര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് നായ ഒാപ്പറേഷന് തീയേറ്ററിലേക്ക് കയറി കാല് കടിച്ചെടുത്തത്. ആശുപത്രി ജീവനക്കാര്‍ പിന്നാലെ പാഞ്ഞെങ്കിലും നായ പിടികൊടുത്തില്ല. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലാണു സംഭവം.
Post Your Comments