KozhikodeKeralaNattuvarthaLatest NewsNews

തെരുവുനായ്ക്കൾ കുറുകെ ചാടി: ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

വടകര അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു (ചൈത്രം ബാബു -47) ആണ് മരിച്ചത്

കോഴിക്കോട്: തെരുവുനായ്ക്കൾ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വടകര അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു (ചൈത്രം ബാബു -47) ആണ് മരിച്ചത്.

Read Also : ഓണ വിപണി ലക്ഷ്യമിട്ട് ടാറ്റ മോട്ടോഴ്സ്, വാഹനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത് വമ്പിച്ച ഓഫറുകൾ

വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കണ്ണൂക്കര-ഒഞ്ചിയം റോഡിലാണ് അപകടം നടന്നത്. ഒരു കൂട്ടം തെരുവ് നായ്ക്കള്‍ റോഡിന് കുറുകെ ചാടി ഓട്ടോയിൽ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാർ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

Read Also : ആശുപത്രിലെ ഐസിയു പീഡനക്കേസ്: പറഞ്ഞ കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല, പരാതിയുമായി അതിജീവിത

സി.ഐ.ടി.യു ഹാര്‍ബര്‍ സെക്ഷൻ സെക്രട്ടറിയും പ്രദേശത്തെ സജീവ സാമൂഹിക പ്രവര്‍ത്തകനുമാണ്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: നിഷ. മകന്‍: അനുനന്ദ്. സഹോദരങ്ങള്‍: രാജീവന്‍, സജിനി, ഗീത, അനിത, ബേബി, സജീവന്‍. പരേതരായ കരുണന്‍റെയും ആലീസിന്‍റെയും മകനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button