കാസർഗോഡ്: മാടായി പഞ്ചായത്തിലെ വെങ്ങര മുക്ക്, റെയിൽവേ ഗേറ്റ്, വെങ്ങര പോസ്റ്റാഫീസിനു സമീപം എന്നിവിടങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. അഞ്ചു പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു.
Read Also : ഫോണിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി യുവതിയെ നാലുവർഷം പീഡിപ്പിച്ചു: കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ
ബുധനാഴ്ചയും ഇന്നുമായാണ് നായ്ക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ റെയിൽവേ ഗേറ്റിനു സമീപം വച്ച് സമീപവാസിയായ ഹസൻ(71), പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജ് ഡിഗ്രി വിദ്യാർത്ഥിനി സാന്ദ്ര(20), വെങ്ങരയിലെ നസീർ എന്നിവർക്ക് കടിയേറ്റു. കൂടാതെ, വളപട്ടണം സ്വദേശി ജലീൽ (59), മാടായി വാടിക്കൽ സ്വദേശി സുനിൽദത്ത് (58) എന്നിവർക്ക് ബുധനാഴ്ച കടിയേറ്റിരുന്നു.
കടിയേറ്റവർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ പ്രഥമശുശ്രൂഷയക്ക് ശേഷം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സ തേടി.
Post Your Comments