KeralaLatest NewsNews

20 ദിവസം പഴക്കമുള്ള മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി: അജിത് ദേവദാസിന്റെതാണ് ബോഡിയെന്ന് പൊലീസ്

തിരുവനന്തപുരം: വര്‍ക്കല ചാവര്‍കോട് ഒഴിഞ്ഞ പുരയിടത്തില്‍ 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റെ മൃതദേഹം ആണെന്ന് പൊലീസ് സ്ഥിതീകരിച്ചു. അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂര്‍ണ്ണമായും തെരുവ് നായ്ക്കള്‍ ഭക്ഷണമാക്കിയിട്ടുണ്ട്.

Read Also: ‘9 വർഷത്തെ മോദി ഭരണം ഭാരതത്തിന് എന്ത്‌ നൽകി എന്നതിന് ഒരു ഉത്തരം കൂടി, അതിന് കാരണം കേന്ദ്രം കൈക്കൊണ്ട ചരിത്ര തീരുമാനം’

കഴിഞ്ഞദിവസം രാത്രിയോടെ ഒഴിഞ്ഞ റബ്ബര്‍ തോട്ടത്തിന് സമീപത്തെ പറങ്കി മാവിന്‍ ചുവട്ടിലാണ് തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ മൃതദേഹം കാണുന്നത്. മൃതദേഹത്തില്‍ ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ ആണ് തിരച്ചില്‍ നടത്തി കണ്ടെത്തിയത്. തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മൃതദേഹം പഴകിയിരുന്നു.

അജിത് ദേവദാസിന് കുടുബ പ്രശ്‌നങ്ങള്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു. ഇയാള്‍ ഉപദ്രവിച്ചതായി കാണിച്ചു ഭാര്യ നേരത്തെ പാരിപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫോറന്‍സിക് സംഘം സ്ഥലത്ത് എത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button