തൃശൂർ: തെരുവുനായകളുടെ ആക്രമണത്തിൽ ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ നാല് വയസുകാരന് പരിക്കേറ്റു. കണ്ണൂർ സ്വദേശികളായ രജിത്ത്-നീതു ദമ്പതികളുടെ മകൻ ദ്യുവിത്തിനാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
Read Also : യുഎൻ ആസ്ഥാനത്ത് നടന്ന ബോംബാക്രമണം അപഹരിച്ചത് 22 പേരുടെ ജീവൻ, ലോക മാനുഷിക ദിനം ആഘോഷിക്കുമ്പോൾ ഓർക്കേണ്ടത്
ഗുരുവായൂരിലെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാർക്കിങ്ങിൽ വെച്ചാണ് ആക്രമണമുണ്ടായത്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങാൻ നിൽക്കുമ്പോഴാണ് മൂന്ന് നായ്ക്കൾ കുട്ടിയെ ആക്രമിച്ചത്.
അതേസമയം, ഗുരുവായൂരിലെ കെടിഡിസി ഹോട്ടൽ ഒട്ടും സുരക്ഷിതമല്ലെന്ന് പിതാവ് രജിത്ത് ആരോപിച്ചു.
Post Your Comments