Latest NewsKerala

ആശങ്കയുയർത്തി സംസ്ഥാനത്തെ പേവിഷബാധ: ആറു മാസത്തിനിടെ മരിച്ചത് 16 പേർ, ഏറെയും കുട്ടികളും ചെറുപ്പക്കാരും

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണം ആശങ്കയുയർത്തുന്നു. ആറു മാസത്തിനിടെ 16 പേരാണ് മരണപ്പെട്ടത്. ഇതിൽ അഞ്ച് മരണവും സമാന ലക്ഷണങ്ങളോടെയാണ്. ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ട്​​ മ​ര​ണമാണ്​ റി​​പ്പോ​ർ​ട്ട്​ ചെ​യ്തത്. മ​രി​ച്ച​വ​രി​ൽ ഏ​റെ​യും കു​ട്ടി​ക​ളും ചെ​റു​പ്പ​ക്കാ​രു​മാ​ണ്. പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ ഊ​ർ​ജി​ത പ്ര​തി​രോ​ധം ന​ട​ത്തു​ന്ന​താ​യി​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴാണ് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന മ​ര​ണ​ക്ക​ണ​ക്കു​ക​ൾ പുറത്തുവരുന്നത്.

നാ​യ്​ക​ളു​ടെ​യോ പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള മൃ​ഗ​ങ്ങ​ളു​​ടെ​യോ ക​ടി​യോ, മാ​ന്ത​ലോ ഏ​റ്റാ​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ യ​ഥാ​സ​മ​യം എ​ടു​ക്കാ​ത്ത​തു​മൂ​ലം സം​ഭ​വി​ക്കു​ന്ന മ​ര​ണ​ങ്ങ​ളാ​ണ്​ വ​ർ​ധ​ന​ക്ക്​ കാ​ര​ണ​മെ​ന്ന്​​ ആ​രോ​ഗ്യ​വ​കു​പ്പ്. തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണം മൂ​ലം സം​ഭ​വി​ക്കു​ന്ന പേ​വി​ഷ​ബാ​ധ​യും വ​ർ​ധി​ക്കു​ക​യാ​ണ്. നാ​ല്​ വ​ര്‍ഷ​ത്തി​നി​ടെ തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണ​ത്തി​ൽ പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ച​ത് 47 പേ​രാ​ണ്. 2020 മു​ത​ല്‍ 2024 ജ​നു​വ​രി വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്.

ഇ​ക്കാ​ല​യ​ള​വി​ൽ പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ തേ​ടി​യ​ത്. 22 പേ​രു​ടെ മ​ര​ണ​കാ​ര​ണം പേ ​വി​ഷ​ബാ​ധ​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു.
നാ​ല്​ വ​ര്‍ഷ​ത്തി​നി​ടെ കൊ​ല്ലം ജി​ല്ല​യി​ല്‍ മാ​ത്രം 10 പേ​ര്‍ക്കാ​ണ് പേ ​വി​ഷ​ബാ​ധ​യി​ൽ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​മ്പ​ത്​ പേ​രും ക​ണ്ണൂ​രി​ല്‍ അ​ഞ്ച്​ പേ​രും മ​രി​ച്ചു. തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​പേ​ര്‍ വീ​ത​മാ​ണ് മ​രി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് മൂ​ന്ന്​ മ​ര​ണ​മാ​ണ് റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്.

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടും പേ​വി​ഷ​ മ​ര​ണം സം​ഭ​വി​ക്കു​ന്ന​തും ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്നു. 2030ഓ​ടെ സ​മ്പൂ​ർ​ണ പേ​വി​ഷ നി​ർ​മാ​ർ​ജ​നം സാ​ധ്യ​മാ​ക്കാ​ൻ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ക​ർ​മ​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ- മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഊ​ർ​ജി​ത പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. അ​തി​നി​ട​യി​ലാ​ണ്​ പേ​വി​ഷ​മ​ര​ണ​ങ്ങ​ളു​ടെ വ​ർ​ധ​ന. ലോ​ക​ത്തെ പേ​വി​ഷ​മ​ര​ണ​ങ്ങ​ളി​ൽ 36 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ലാ​ണ്. അ​തി​ൽ ന​ല്ലൊ​രു​പ​ങ്ക്​ കേ​ര​ള​ത്തി​ലാ​ണെ​ന്ന​തും ആ​ശ​ങ്ക കൂ​ട്ടു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button