തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനവുമായി പൊലീസ്. തനിക്കെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണം ഉത്തരവിട്ടിരുന്നു. ഇത് തെളിയിക്കാനാണ് ലാപ്ടോപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചാംതിയതിക്കകം ലാപ്ടോപ്പ് നല്‍കണമെന്ന് പൊലീസ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
2016ല്‍ ബന്ധുവായ സ്ത്രീ കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയതായും ഇത് അന്വേഷിക്കാൻ താൻ ഉത്തരവിട്ടതിന്റെ പക തീർക്കാനാണ് കന്യാസ്ത്രീ തനിക്കെതിരെ പരാതി നല്‍കിയതെന്നുമാണ് ബിഷപ് വാദിക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പും ബിഷപ്പ് ഹാജരാക്കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയതിന് ശേഷമാണ് ഈ ഉത്തരവിട്ടത് എന്ന് അന്വേഷണസംഘം കണ്ടെത്തി.
Post Your Comments