Latest NewsIndia

പാകിസ്ഥാന് താക്കീതുമായി സൈനിക മേധാവി; സൈന്യത്തെ കല്ലെറിയുന്ന ഭീകരരെ വെറുതെ വിടില്ല

ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച രാജേന്ദ്രസിംഗ് വെള്ളിയാഴ്ച്ച ശ്രീനഗറില്‍ വച്ചാണ് മരിച്ചത്.

ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ കല്ലെറിയുന്നവര്‍ ഭീകരപ്രവര്‍ത്തകരെന്നും ഇവരെ കടുത്ത രീതിയില്‍ കൈകാര്യം ചെയ്യുമന്നും സൈനിക മേധാവി ജനറല്‍ ബിവിന്‍ റാവത്ത്. കശ്മീരില്‍ 22 വയസ് മാത്രമുള്ള രാജേന്ദ്രസിംഗ് എന്ന സൈനികന്‍ കല്ലേറില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു കരസേനാമേധാവിയുടെ മുന്നറിയിപ്പ്. ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച രാജേന്ദ്രസിംഗ് വെള്ളിയാഴ്ച്ച ശ്രീനഗറില്‍ വച്ചാണ് മരിച്ചത്.

അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തെ പ്രാത്സാഹിപ്പിക്കാനാണ് ഇസ്ലാമാബാദ് ഇനിയുമൊരുങ്ങുന്നതെങ്കില്‍ ഇന്ത്യന്‍ സൈന്യത്തിന് മറ്റൊരു വഴി പ്രയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം പാകിസ്ഥാന് കടുത്ത ഭാഷയില്‍ സന്ദേശം നല്‍കി. എന്നാല്‍ ഏത് രീതിയിലുള്ള പ്രത്യാഘാതമാണ് താന്‍ ഉദ്ദേശിക്കുന്നതന്ന് വ്യക്തമാക്കാന്‍ റാവത്തത് തയ്യാറായില്ല. കശ്മീരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തി സംസ്ഥാനമായ കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി നിസനിര്‍ത്താനുള്ള എല്ലാ കരുത്തും ഇന്ത്യക്കുണ്ടെന്നും ആര്‍ക്കും സൈനിക നടപടികളിലൂുടെയോ മറ്റ് മാര്‍ഗങ്ങളുപയോഗിച്ചോ അതിനെ അപഹരിക്കാനാകില്ലെന്നും ബിവിന്‍ റാവത്ത് പറഞ്ഞു. നുഴഞ്ഞുകയറ്റം കൊണ്ട് ദോഷം സംഭവിക്കുന്നത് പാകിസ്ഥാന് തന്നെയാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ മുഖ്യകേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘനകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആക്രമണം പതിവാക്കിയതോടെ 2016 സെപ്തംബറില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button