ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ ദുരന്തത്തില്‍ വീരമൃത്യുവരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ സ്ഥാനത്തേയ്ക്ക് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ തീരുമാനമാകുന്നു. നിലവില്‍ സേവനമനുഷ്ഠിക്കുന്നവരോ, വിരമിച്ചതോ ആയ സൈനിക ഉദ്യോഗസ്ഥനെയാണ് സര്‍ക്കാര്‍ ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കുക. ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്.
2021 ഡിസംബര്‍ 8ന് വിമാനാപകടത്തില്‍ മരിച്ച മുന്‍ സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തെത്തുടര്‍ന്ന് ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. അടുത്ത കരസേനാ മേധാവിയെ സംബന്ധിച്ച പ്രഖ്യാപനവും കേന്ദ്ര സര്‍ക്കാര്‍ ഈ ആഴ്ച തന്നെ നടത്തിയേക്കുമെന്നാണ് വിവരം.
സൈനിക മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ച മനോജ് മുകുന്ദ നരവനേ ആയിരിക്കും സംയുക്ത സൈനിക മേധാവി എന്നാണ് സൂചന. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments