ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സൈനികമേധാവി ജനറല്‍ വിപി മാലിക്. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചത് ജനറല്‍ വിപി മാലികിന്റെ നേതൃത്വത്തിലാണ്.
ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന ഗുണ്ടകളെ റിക്രൂട്ട് ചെയ്യാന്‍ സൈന്യം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിക്രൂട്ട്മെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത് കാരണം ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവരില്‍ പ്രായക്കൂടുതല്‍ കാരണം അനര്‍ഹരായവരുടെ നിരാശ തനിക്ക് മനസിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതിക്ക് നിരവധി പ്ലസ് പോയിന്റുകള്‍ ഉണ്ടെന്ന് പറഞ്ഞ ജനറല്‍ മാലിക് ഇത് സംബന്ധിച്ച ആശങ്കകള്‍ അത് നടപ്പിലാക്കുന്ന മുറയ്ക്ക് പരിശോധിക്കാമെന്നും വ്യക്തമാക്കി.
Post Your Comments