Latest NewsNewsIndia

ചൈനീസ് കടന്നുകയറ്റം നേരിടാൻ ഇന്ത്യൻ സൈന്യം സുസജ്ജം: കരസേനാ മേധാവി

ഡൽഹി: ചൈനീസ് കടന്നുകയറ്റം നേരിടാൻ ഇന്ത്യൻ സൈന്യം സുസജ്ജമാണെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ വ്യക്തമാക്കി. ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനോട് ചേർന്നുള്ള തന്ത്രപ്രധാന സ്ഥലങ്ങളിൽ ഇന്ത്യ അടിസ്ഥാന സൗകര്യവികസനം നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു. ചൈനീസ് സൈന്യത്തിന്റെ പ്രകോപനങ്ങളുടെ സാഹചര്യത്തിൽ ഇന്ത്യ ഗതാഗത സംവിധാനമടക്കം നവീകരിച്ചതായും കരസേനാ മേധാവി വ്യക്തമാക്കി.

‘പീപ്പിൾസ് ലിബറേഷൻ ആർമി അതിർത്തി പ്രദേശങ്ങളിൽ നടത്തി വരുന്ന വികസനം നിരീക്ഷിച്ച് കൊണ്ടുള്ള ഇടപെടലാണ് ഇന്ത്യയും നടത്തി വരുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അതിർത്തി പ്രദേശത്ത് മാത്രം 60,000 കിലോമീറ്റർ റോഡ് ഇന്ത്യ നിർമ്മിച്ചു. അതിർത്തിയുടെ വടക്കൻ പ്രദേശത്ത് മാത്രം 2100 കിലോമീറ്റർ റോഡ് പണിതിട്ടുണ്ട്. 7450 മീറ്റർ പാലവും പുതുതായി നിർമ്മിച്ചു. ഇവയിൽ ഭൂരിഭാഗവും തർക്കപ്രദേശങ്ങൾ നിലനിൽക്കുന്ന അരുണാചലിലാണ്. നിലവിൽ കാര്യമായ പ്രശ്നങ്ങളില്ലെങ്കിലും ചൈന സൈനിക സാന്നിദ്ധ്യം ചെറുതായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്,’ ജനറല്‍ മനോജ് പാണ്ഡെ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button