ഡല്‍ഹി: സിബിഐ തലപ്പത്തെ മാറ്റം, കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി. റഫാല്‍ അഴിമതി മൂടിവെയ്ക്കാനാണ് ഈ മാറ്റത്തിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഈ മാറ്റം ഭരണഘടനാ വിരുദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു.
സിബിഐ ഡയറക്ടറെ അര്‍ധരാത്രിയില്‍ മാറ്റിയ നടപടിയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.ഭരണഘടനാപരമായും നിയമാനുസൃതമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയുടെ തുടര്‍ച്ചയാണ് ഇത്തരത്തിലുള്ള നടപടിയെന്നാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഇതിനു കൂട്ടുനിന്നത് തികച്ചും നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
Post Your Comments