ലക്നോ: ഉത്തര്‍പ്രദേശില്‍ മകനെ ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. യുപി നിയമസഭാ കൗണ്‍സില്‍ ചെയര്മാന് രമേഷ് യാദവിന്റെ ഭാര്യ മീര യാദവാണു അറസ്റ്റിലായത്. മകന് അഭിജിത് യാദവിനെ (23) ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. ഞായറാഴ്ച ദാര്‍ ഉള് ഷഫയിലെ രമേഷ് യാദവിന്റെ ഫ്ളാറ്റിലാണ് അഭിജിതിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു ആദ്യ നിഗമനം.
മരണം നടക്കുന്ന അന്ന് രാത്രി മദ്യപിച്ചാണ് അഭിജിത്ത് എത്തിയതെന്നും അസ്വസ്ഥനായിരുന്നെന്നും മീര ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ മൃതശരീരം സംസ്ക്കരിക്കുന്നതിന് മുന്നേ കുടുംബസുഹൃത്തുക്കളില് ഒരാള്‍ മരണത്തില്‍ സംശയം ഉന്നയിച്ചതിനെത്തുടര്‍ന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് അഭിജിത്തിന്റെ മരണം ശ്വാസം മുട്ടിയായിരുന്നു എന്ന് തെളിഞ്ഞത്. തുടര്‍ന്ന് മീരയെ പോലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അവര്‍ കുറ്റം സമ്മതിച്ചു. രമേഷ് യാദവിന്റെ രണ്ടാം ഭാര്യയാണ് മീര . അഭിജിത്ത് തന്നോട് മോശമായി പെരുമാറിയപ്പോള്‍ സംഭവിച്ചു പോയതാണെന്ന് അവര്‍ പോലീസിന് മൊഴി നല്കി.
Post Your Comments