Latest NewsIndia

മ​ക​നെ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ന്ന കേ​സി​ല്‍ അമ്മ അ​റ​സ്റ്റി​ല്‍

ല​ക്നോ:  ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍‌ മ​ക​നെ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ന്ന കേ​സി​ല്‍ അമ്മയെ പോലീസ് അ​റ​സ്റ്റ് ചെയ്തു. യു​പി നി​യ​മ​സ​ഭാ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ര​മേ​ഷ് യാ​ദ​വി​ന്‍റെ ഭാ​ര്യ മീ​ര യാ​ദ​വാ​ണു അ​റ​സ്റ്റി​ലാ​യ​ത്. മ​ക​ന്‍ അ​ഭി​ജി​ത് യാ​ദ​വിനെ (23) ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. ഞാ​യ​റാ​ഴ്ച ദാ​ര്‍ ഉ​ള്‍ ഷ​ഫ​യി​ലെ ര​മേ​ഷ് യാ​ദ​വി​ന്‍റെ ഫ്‌​ളാ​റ്റി​ലാ​ണ് അ​ഭി​ജി​തി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചെ​ന്നാ​യി​രു​ന്നു ആ​ദ്യ നി​ഗ​മ​നം.

 

മരണം നടക്കുന്ന അന്ന് രാത്രി മദ്യപിച്ചാണ് അഭിജിത്ത് എത്തിയതെന്നും അസ്വസ്ഥനായിരുന്നെന്നും മീര ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ മൃതശരീരം സംസ്ക്കരിക്കുന്നതിന് മുന്നേ കുടുംബസുഹൃത്തുക്കളില്‍ ഒരാള്‍ മരണത്തില്‍ സംശയം ഉന്നയിച്ചതിനെത്തുടര്‍ന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് അഭിജ‍ിത്തിന്‍റെ മരണം ശ്വാസം മുട്ടിയായിരുന്നു എന്ന് തെളിഞ്ഞത്. തുടര്‍ന്ന് മീരയെ പോലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അവര്‍ കുറ്റം സമ്മതിച്ചു. ര​മേ​ഷ് യാ​ദ​വി​ന്‍റെ ര​ണ്ടാം ഭാ​ര്യ​യാ​ണ് മീ​ര . അഭിജിത്ത് തന്നോട് മോശമായി പെരുമാറിയപ്പോള്‍ സംഭവിച്ചു പോയതാണെന്ന് അവര്‍ പോലീസിന് മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button