കുവൈറ്റ്: ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റിന് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തുന്നു. സാമൂഹിക-തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് ആണ് ഇക്കാര്യം അറിയിച്ചത്. വീസക്കച്ചവടക്കാരുടെ ഇടപെടൽ ഒഴിവാക്കുന്നതിനും വ്യാജ കമ്പനികളെ കണ്ടെത്തുന്നതിനും ഉദ്യോഗാർഥിയുടെ വിദ്യാഭ്യാസ യോഗ്യത വ്യക്തമായി മനസ്സിലാക്കുന്നതിനും ഈ സംവിധാനം സഹായിക്കും. ഉദ്യോഗാർഥികൾക്കു യോഗ്യതയ്ക്കനുസരിച്ച് മെച്ചപ്പെട്ട ജോലി നേടാനും ഇതിലൂടെ കഴിയും.
ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ അധികൃതരുമായി മന്ത്രി അടുത്താഴ്ച ഡൽഹിയിൽ ചർച്ച നടത്തും.ഇന്ത്യയ്ക്ക് പുറമെ ഈജിപ്‌തിലാണ് ഇ-സംവിധാനം ഏർപ്പെടുത്തുന്നത്. അവിടെ നടപടികൾ പൂർത്തിയായി. കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്ന ലാവോസ്, കംബോഡിയ, നേപ്പാൾ, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളും മന്ത്രി ഹിന്ദ് അൽ സബീഹ് സന്ദർശിക്കും.
Post Your Comments