ഹൈദരാബാദ്: തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സി ദാമോദര്‍ രാജന് നരസിംഹയുടെ ഭാര്യയും സാമൂഹ്യപ്രവര്‍ത്തകയുമായ പദ്മിനി റെഡി ബിജെപിയില്‍ ചേര്‍ന്നു. പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജനും ശേഷം ബിജെപിയിലെ തെലുങ്ക് ബന്ധമുള്ള വനിതാ നേതാവായി പദ്മിനി മാറുമെന്ന് ബിജെപി തെലുങ്കാന അധ്യക്ഷന്‍ കെ ലക്ഷ്മണ് പറഞ്ഞു. പദ്മിനിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇയാള്‍.
രാഷ്ട്രീയത്തില്‍ ഏതൊരു വ്യക്തിക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്രമുണ്ടെന്നായിരുന്നു ദാമോദര്‍ രാജന്നരസിംഹയുടെ പ്രതികരണം. വിഭജനത്തിന് മുമ്പ് ആന്ധ്രപ്രദേശിലെ ഉപമുഖ്യമന്ത്രിയായി ദാമോദര്‍ രാജന് നരസിംഹ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
Post Your Comments