കാസർഗോഡ്: കെപിസിസി അംഗം കെ കെ നാരായണൻ ബിജെപിയിലേക്ക്. ബിജെ പി അഖിലേന്ത്യ പ്രസിഡൻ്റ് ജെ പി നദ്ദയില്‍ നിന്നാണ് നാരായണൻ അംഗത്വം സ്വീകരിക്കുക. ഈ മാസം 27 ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ നടത്തുന്ന കേരള യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് ജെ പി നദ്ദ കേരളത്തിലെത്തും.
കാസർഗോഡ് തളിപ്പടുപ്പ് മൈതാനിയിലാണ് കേരള യാത്രയുടെ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ അഗ്രികള്‍ചറല്‍ ഇംപ്രൂവ്മെൻ്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻ്റ് ആയിരുന്നു അദ്ദേഹം.
കൂടാതെ, എൻകെബിഎം ആശുപത്രി ചെയർമാൻ ആയും പ്രവർത്തിച്ചു വന്ന നാരായണൻ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് മാനജിങ് കമിറ്റി അംഗവും പടന്നക്കാട് ബേക്കല്‍ ക്ലബ് മാനജിങ് ഡയറക്ടറുമാണ്.കാസർഗോഡ് ഡിസിസി ജനറല്‍ സെക്രട്ടറി ആയിരുന്നു.
Post Your Comments