ഇംഫാല്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മണിപ്പൂരില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. രണ്ട് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിങ്കളാഴ്ച പാർട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ രാജ് കുമാര്‍ ഇമോ സിംഗ്, യാംതോംഗ് ഹാക്കിപ്പ് എന്നിവരാണ് ബിജെപിയില്‍ ചേർന്നത്.
കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെയും മണിപ്പൂര്‍ പാര്‍ട്ടിയുടെ ചുമതലയുള്ള സംബിത് പത്രയുടെയും സാന്നിധ്യത്തിലാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് പാർട്ടിയുമായി അടുത്ത ബന്ധമുള്ള മണിപ്പൂരിലെ ശ്രദ്ധേയമായ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് രാജ് കുമാര്‍ ഇമോ സിംഗ്.
Post Your Comments