റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് വിൻസി അലോഷ്യസ്. ഇതിനോടകം നിരവധി സിനിമകളിൽ വിൻസി അഭിനയിച്ചിട്ടുൺഫ്. മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ വിൻസിയ്ക്ക് സാധിച്ചു. ‘വികൃതി’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ വിന്സിയ്ക്കായി.
ഇപ്പോഴിതാ ഒരു സിനിമയുടെ പേരില്‍ തനിക്കുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് സംസാരിക്കുകയാണ് വിന്‍സി അലോഷ്യസ്. സിനിമ എന്നുപറയുന്നത് എപ്പോഴും പ്രവാചനാതീതമാണെന്നും ചിലപ്പോഴൊക്കെ അത് നമ്മുടെ മാനസികാരോഗ്യത്തെവരെ ബാധിക്കുമെന്നും വിന്‍സി പറയുന്നു.
‘ഒരു സിനിമ വന്നു. നല്ല കഥാപാത്രം. അവര്‍ക്ക് ഞാന്‍ മെലിയണമായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റ് അപ്പച്ചനൊപ്പം ഓടാന്‍ തുടങ്ങി. ഭക്ഷണം കുറച്ചു. തടി ഒതുങ്ങി തുടങ്ങി. പക്ഷേ സിനിമ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് വിളിച്ച് എന്നെ ഒഴിവാക്കിയെന്ന് പറഞ്ഞു. മുറിയടച്ചിരുന്ന് കരഞ്ഞു. കാത്തിരുന്ന് കിട്ടിയത് കൈയീന്ന് പോയതുകൊണ്ട് തടി തിരികെപിടിക്കാന്‍ തുടങ്ങി. ഡിപ്രഷനും ആങ്സൈറ്റിയും എന്താണെന്ന് അറിയുന്നത് അപ്പോഴാണ്. ഒന്നും ശരിയാകുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് വികൃതിയിലേക്ക് വിളിക്കുന്നത്. അത് നല്ലൊരു തുടക്കമായിരുന്നു.
ജിതിന് ഐസക് തോമസ് സംവിധാനം ചെയ്ത രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും വിന്‍സി ഈയടുത്ത് സ്വന്തമാക്കിയിരുന്നു. കുഞ്ചാക്കോ ബോബന് നായകനയെത്തിയ പദ്മിനിയാണ് വിന്‍സിയുടെ അവസാനമിറങ്ങിയ ചിത്രം. മാരിവില്ലിന് ഗോപുരങ്ങള്‍, പഴഞ്ചന്‍ പ്രണയം തുടങ്ങീ നിരവധി ചിത്രങ്ങളാണ് വിന്‍സിയുടെ വരാന്‍ പോവുന്ന പ്രൊജക്ടുകള്‍.
Post Your Comments