ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. ഡൽഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ധര്‍മേന്ദ്ര പ്രധാനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗും ചേര്‍ന്ന് രതന്‍ജിതിന് അംഗത്വം നല്‍കി പാര്‍ട്ടിയിലേയ്ക്ക് സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂര്‍, ജ്യോതിരാധിത്യ സിന്ധ്യ, സംസ്ഥാന ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പാർട്ടിയിൽ ചേരാൻ അവസരം നൽകിയതിന് പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രവൃത്തിയില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പിയില്‍ ചേരുന്നതെന്നും കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മുന്നൂറിലധികം സീറ്റ് നേടി അധികാരം നിലനിര്‍ത്തുമെന്നും സിങ് പറഞ്ഞു.
Read Also : കെ റെയിൽ പ്രതിഷേധം: റിജിൽ മാക്കുറ്റിയെ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരായ വധശ്രമ വകുപ്പ് ഒഴിവാക്കി
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിലുള്ള ആളായിരുന്നു ആര്‍പിഎന്‍ സിങ്.
Post Your Comments